1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KB ganesh kumar MLA pressured to change statement in actrress abduction case

നടിയെ ആക്രമിച്ച കേസ്: മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയത് ഗണേഷ് കുമാറിന്റെ സെക്രട്ടറി

നടി ആക്രമിക്കപ്പെട്ട കേസ്
നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ആണെന്ന് ബേക്കല്‍ പോലീസ്. ഇക്കാര്യം വിശദമാക്കി ബേക്കൽ പോലീസ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
 
കഴിഞ്ഞ ജനുവരി 23നാണ് കേസിലെ പ്രധാന പ്രോസിക്യൂഷൻ സാക്ഷിയും ബേക്കൽ സ്വദേശിയുമായ വിപിന്‍ലാലിനെ തേടി കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ബേക്കലിലെത്തിയത്. മൊഴിമാറ്റാൻ ആവശ്യപ്പെട്ട പ്രദീപ് കുമാർ പിന്നീട് കത്തുകൾ വഴിയും സമ്മർദ്ദം തുടർന്നു. സമ്മര്‍ദം കടുത്തതോടെ സെപ്തംബര്‍ 26ന് ബിബിന്‍ ബേക്കല്‍ പോലീസിന് പരാതി നല്‍കി.
 
പോലീസിന്റെ അന്വേഷണത്തിനൊടുവിൽ സിസി‌ടിവി ദൃശ്യങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ പ്രദീപാണെന്ന് തിരിച്ചറിഞ്ഞത്. 
അടുത്ത ലേഖനം
തെരഞ്ഞെടുപ്പ്: സഹോദരന്മാര്‍ തമ്മില്‍ വാശിയേറിയ മത്സരം