കഴക്കൂട്ടം|
jibin|
Last Modified ചൊവ്വ, 13 മെയ് 2014 (16:01 IST)
സ്വകാര്യചാനല്‍ നടത്തിയ സംവാദ ചര്‍ച്ചയ്ക്കിടയില്‍ നേതാക്കളുടെ കൂട്ടത്തല്ല്. ആറ്റിപ്ര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന ചര്‍ച്ചയ്ക്കിടയിലാണ് സംഭവം അരങ്ങേറിയത്.
വൈകുന്നേരം ആറിന് നടന്ന ചര്‍ച്ചയില്‍ സിപിഎം, കോണ്‍ഗ്രസ്, ആം ആദ്മി, ബിജെപി പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരുന്നു. തുടര്‍ന്ന് ചര്‍ച്ച ചൂട് പിടിച്ചപ്പോള്‍ നേതാക്കളും ചൂടുപിടിച്ചു. പിന്നീട് ഇത് വാക്കേറ്റത്തിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങുകയായിരുന്നു.
സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയതെങ്കിലും പിന്നീട് അത് കൂട്ടത്തല്ലിലേക്ക് മാറുകയായിരുന്നു. കസേരകള്‍ എടുത്ത് നേതാക്കള്‍ തമ്മില്‍ തല്ലി. സ്ത്രീകള്‍ക്കും മര്‍ദ്ദനമേറ്റു. സ്ഥാനാര്‍ഥികളടക്കമുള്ളവര്‍ പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. കഴക്കൂട്ടം പൊലീസ് സ്ഥലത്തത്തെിയാണ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയത്.