കൊച്ചി|
jibin|
Last Modified വെള്ളി, 29 ജൂലൈ 2016 (20:02 IST)
സിനിമാ താരം കാവ്യാ മാധവന്റെ പേരില്‍ വ്യാജ ഫേസ്‌ബുക്ക് അക്കൌണ്ട് ഉണ്ടാക്കി മോശമായ രീതിയില്‍ പോസ്‌റ്റുകള്‍ ഇട്ടയാള്‍ പിടിയില്‍. പത്തനംതിട്ട പന്തളം സ്വദേശി അരവിന്ദ് ബാബുവിനെയാണു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.
വ്യാജ ഫേസ്‌ബുക്ക് അക്കൌണ്ട് പ്രവര്‍ത്തിക്കുന്നതായി കാവ്യ സിറ്റി പൊലീസ് കമ്മിഷണർ എംപി ദിനേശിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പന്തളം സ്വദേശി പിടിയിലായത്.
കാവ്യയുടെ ചിത്രവും പേരും ഉപയോഗിച്ചതിനു പുറമേ, അശ്ലീലച്ചുവയുള്ള കമന്റുകളും പോസ്റ്റുകളും ഈ അക്കൗണ്ട് വഴി അരവിന്ദ് ബാബു പ്രചരിപ്പിച്ചിരുന്നു. നാലു വർഷമായി കാവ്യയുടെ പേരിൽ ഇയാൾ വ്യാജ അക്കൗണ്ട് ഉപയോഗിക്കുകയാണ്. കാവ്യയുടെ പേര് ഉപയോഗിക്കുന്ന ഇത്തരം 12 വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്നു കണ്ടെത്തി. ഇവരും നിരീക്ഷണത്തിലാണെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.