പീഡനശ്രമം: പ്രതി പിടിയില്‍

കാട്ടാക്കട| Sajith| Last Modified ബുധന്‍, 20 ജനുവരി 2016 (14:29 IST)
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ ഇരുപത്തിയഞ്ചുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടയ്ക്കോട് മുളയ്ക്കല്‍ മന്‍കോട്ടുകോണം വില്ലിറ്റുമ്പാറ രേവതി നിലയത്തില്‍ അജു എന്ന യുവാവാണു പിടിയിലായത്.

കഴിഞ്ഞ ഡിസംബര്‍ 14 ന് വീട്ടിനടുത്തുള്ള തോട്ടില്‍ തുണി അലക്കിക്കൊണ്ടിരുന്ന വീട്ടമ്മയെ മദ്യലഹരിയില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനെ എതിര്‍ത്ത വീട്ടമ്മയെ ഇയാള്‍ മര്‍ദ്ദിക്കുകയും ചെയ്തു.

എന്നാല്‍ സമീപവാസികളെ കണ്ട പ്രതി പിന്നീട് ഒളിവില്‍ പോയി. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാട്ടാക്കട സി ഐ സുനിലും സംഘവുമാണു അറസ്റ്റ് ചെയ്തത്. പ്രതിയെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :