തൃശൂര്‍|
JOYS JOY|
Last Modified ബുധന്‍, 20 ജനുവരി 2016 (11:05 IST)
വിവാദമായ ചന്ദ്രബോസ് വധക്കേസില്‍ മുഹമ്മദ് നിസാം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. തൃശൂര്‍ ജില്ല അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. സംഭവം നടന്ന് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വിധി.
പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്ക് അംഗീകാരം നല്കിയ കോടതി കുറ്റങ്ങള്‍ മുഴുവന്‍ തെളിഞ്ഞെന്നും നിരീക്ഷിച്ചു.
രാവിലെ പതിനൊന്നു മണിക്ക് ആയിരുന്നു കേസ് പരിഗണിച്ചത്. കേസിന്റെ 79 ദിവസത്തെ വിചാരണ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പൂര്‍ത്തിയാക്കിയത്. ജനുവരി 31നുള്ളില്‍ കേസില്‍ വിധി പറയണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം വന്നിരുന്നു.