കതിരൂര്‍ മനോജ് വധം: പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി, സിബിഐ അറസ്റ്റു ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്

   കതിരൂര്‍ മനോജ് വധം , പി ജയരാജന്‍ , സിബിഐ , സിപിഎം കണ്ണൂര്‍ ജില്ലാ
കണ്ണൂര്‍| jibin| Last Modified ശനി, 30 ജനുവരി 2016 (11:35 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി തലശേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. ജയരാജൻ മൂന്നാം തവണ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ഹർജി തള്ളിയതോടെ ജയരാജനെ ജയരാജനെ അറസ്റ്റു ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. കേസിൽ ജയരാജനെ ഇരുപത്തിയഞ്ചാം പ്രതിയാക്കി സിബിഐ നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

നേരത്തെ രണ്ടു തവണയും ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി ജില്ലാ സെഷന്‍സ് കോടതി തളളിയിരുന്നു. ജാമ്യപേക്ഷയില്‍ കഴിഞ്ഞ വ്യാഴാഴ്ച കോടതി ഇരു വിഭാഗങ്ങളുടെയും വാദം കേട്ടിരുന്നു. യുഎപിഎ ചുമത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന മുന്‍ നിലപാട് കഴിഞ്ഞ ദിവസവും സിബിഐ അഭിഭാഷകന്‍ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണന്നും ജാമ്യപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കും മുന്‍പ് കേസ് ഡയറി കോടതി വിശദമായി പരിശോധിക്കണമെന്നും ജയരാജനു വേണ്ടി ഹാജരായ അഭിഭാഷകര്‍ ആവശ്യപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :