കോഴിക്കോട്|
jibin|
Last Modified ശനി, 23 ജനുവരി 2016 (12:11 IST)
കതിരൂർ മനോജ് വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിയാക്കിയ നടപടിയില്‍
ആർഎസ്എസിനെയും കോൺഗ്രസിനെയും പരിഹസിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. കോൺഗ്രസ് ആർ.എസ്.എസിനെ സുഖിപ്പിക്കാൻ നടക്കുകയാണ്. കണ്ണൂരിൽ നേരത്തെയും ബോംബെറിഞ്ഞ കേസുകൾ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയെല്ലാം ഇപ്പോള്‍ അപ്രസക്‍തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതയ്‌ക്കെതിരായി നിര്‍മിച്ച യുഎപിഎ പ്രത്യേക നിയമം ശരിയായ രീതിയിൽ ഉപയോഗിക്കണം. മനോജിനെ ബോംബെറിഞ്ഞ് വെട്ടിക്കൊന്നതിനാണ് യുഎപിഎ അനുസരിച്ച് കേസെടുത്ത്. അങ്ങനെ നോക്കുബോള്‍ കേസ് എടുത്തതിലെ വൈരുദ്ധ്യം മനസിലാകുമെന്നും പിണറായി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും പിന്തുണയോടെയായിരുന്നു സോളാർ കേസിലെ പ്രധാന തെളിവുകള്‍ ഐജി നശിപ്പിച്ചത്. ഈ കാര്യം ഡിജിപി തന്നെ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിട്ടുമുണ്ട്. ഡിജിപിയുടെ മൊഴി ഞെട്ടിക്കുന്നതായിരുന്നു. എന്നിട്ട് സര്‍ക്കാരും അധികൃതരും വിഷയത്തില്‍ മൌനം പാലിച്ചുവെന്നും പിണറായി പറഞ്ഞു.