കാസര്‍കോട്|
JOYS JOY|
Last Modified ശനി, 12 സെപ്‌റ്റംബര്‍ 2015 (16:22 IST)
അബദ്ധത്തില്‍
മണ്ണെണ്ണ കുടിച്ച് ഒന്നരവയസ്സുകാരി മരിച്ചു. കാസര്‍കോഡ് നീലേശ്വരം കൊയമ്പ്രം ഉച്ചുളിക്കുതിരില്‍ ശിവന്‍ - രേഷ്മ ദമ്പതികളുടെ മകള്‍ ആദിശ്രീയാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു കുട്ടി മണ്ണെണ്ണ കുടിച്ചത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ അബദ്ധത്തില്‍ കുട്ടിയെടുത്ത് കുടിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍, ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്
മാറ്റുകയായിരുന്നു. പക്ഷേ, വെള്ളിയാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.