കാസര്‍കോഡ്|
JOYS JOY|
Last Modified ശനി, 4 ജൂലൈ 2015 (11:46 IST)
കാസര്‍കോഡ് കോട്ട വിറ്റ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജ്. കോട്ട സ്വകാര്യവ്യക്തികള്‍ക്ക് കൈമാറാനുള്ള തീരുമാനം ജില്ല കളക്‌ടറുടേത് ആയിരുന്നെന്നും സൂരജ് പറഞ്ഞു. നിയമപരമായ അവകാശമുണ്ടെങ്കില്‍ ഭൂമി സംരക്ഷിക്കണമെന്നാണ് താന്‍ പറഞ്ഞതെന്നും സൂരജ് പറഞ്ഞു.
അതേസമയം, റവന്യു മന്ത്രിയുടെ പാര്‍ട്ടിയുടെ ജില്ല സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സജി സെബാസ്റ്റ്യനും മറ്റു രണ്ട് പേര്‍ക്കും കാസര്‍കോഡ് കോട്ട കൈമാറാന്‍ റവന്യു കമ്മീഷണര്‍ ഉത്തരവിട്ടത് ശുദ്ധ തട്ടിപ്പിലൂടെ ആണെന്നാണ് റവന്യു വകുപ്പിന്റെ തന്നെ മേല്‍റിപ്പോര്‍ട്ട്.
2013 ജനവരി 25ന് ലാന്‍ഡ് റവന്യു കമ്മീഷണര്‍ ടി ഒ സൂരജ് നല്‍കിയ ഉത്തരവിന് നിയമസാധുത ഇല്ലെന്നും കമ്മീഷണറുടെ ഉത്തരവിലേക്ക് എത്തിയ സംഭവപരമ്പരകളില്‍ അപാകമുള്ളതായി കാണുന്നുവെന്നുമാണ് കഴിഞ്ഞ സപ്തംബര്‍ രണ്ടിന് കാസര്‍കോട് അഡീഷണല്‍ തഹസില്‍ദാര്‍ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്.