സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 26 ജൂലൈ 2022 (19:37 IST)
വ്യാഴാഴ്ച കര്‍ക്കിടവാവാണ്. ബലിതര്‍പ്പണത്തിന് തയ്യാറെടുക്കുന്നവര്‍ എല്ലാ മുന്‍കരുതലകുളും പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. തിരക്ക് കൂടുന്ന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉറപ്പുവരുത്തണം. പൊലീസും ബന്ധപ്പെട്ട അധികാരികളും ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.