ഒലെയ്ക്കും ഊബറിനും കേരളാ ബദൽ: ചിങ്ങം ഒന്ന് മുതൽ കേരള സവാരി

അഭിറാം മനോഹർ| Last Modified ചൊവ്വ, 26 ജൂലൈ 2022 (18:48 IST)
കേരളത്തിൻ്റെ സ്വന്തം ഓൺലൈൻ ഓട്ടോ-ടാക്സി സർവീസായ കേരള സവാരി ചിങ്ങം ഒന്ന് മുതൽ ആരംഭിക്കും. ഒലെയ്ക്കും ഊബറിനും ബദലായാണ് ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് വരുന്നത്. ഇതിനായി 500 ഡ്രൈവർമാരെ നിയോഗിച്ചതായാണ് റിപ്പോർട്ട്.

ഐടി,പോലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്താകും പദ്ധതി നടപ്പാക്കുക. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ നവംബറിൽ തിരുവനതപുരത്ത് പദ്ധതി നടപ്പാക്കാൻ ശ്രമിച്ചെങ്കിലും അത് പലവിധ കാരണങ്ങളാൽ നീണ്ട് പോകുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :