അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം, പരുക്കേറ്റവർക്ക് രണ്ടുലക്ഷം, ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 8 ഓഗസ്റ്റ് 2020 (14:08 IST)
കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ അടിയന്തര ധനസഹായമായി നൽകും എന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും പരുക്കേറ്റ മറ്റുള്ളവർക്ക് 50,000 രൂപ വീതവും നൽകും എന്നും അദ്ദേഹം വ്യക്തമാക്കി.

വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. കോക്‌പിറ്റ് വോയിസ് റെക്കോർഡറും കണ്ടെത്തിയിട്ടുണ്ട്. അപകട കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിയ്ക്കുകയാണ്. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ പ്രതികരണം നടത്താനാകു. നാട്ടുകാരുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും സമയോചിതമായ ഇടപെടലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്

പരുക്കേറ്റവരെ അതിവേഗം ആശുപത്രികളിൽ എത്തിയ്ക്കാൻ പരിശ്രമിച്ച എല്ലാവരെയും അനുമോദിയ്ക്കുന്നു. രാജ്യത്തിന്റെയും എയർ ഇന്ത്യയുടെയും ഏറ്റവും മികച്ച പൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. വലിയ അനുഭവ പരിചയമുള്ള പൈലറ്റായിരുന്നു വ്യോമസേനയുടെ മുൻ വൈമാനികനായിരുന്ന ഡിവി സാഥേ എന്നും കേന്ദ്ര മന്ത്രി പറഞ്ഞു. അപകടത്തിൽ 18 പേർ മ്മരിച്ചതായും ഹർദീപ് സിങ് പുരി സ്ഥിരീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :