1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ldf strike kerala news

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാനത്തുടനീളം ഇന്ന് എല്‍ഡിഎഫ് പ്രതിഷേധം

LDF
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാനത്തുടനീളം ഇന്ന് എല്‍ഡിഎഫ് പ്രതിഷേധം. ഏകദേശം 25000 കേന്ദ്രങ്ങളിലായാണ് എല്‍ഡിഎഫ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കെയാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഇത്തരത്തിലുള്ള സമരപരിപാടികളുമായി എല്‍ഡിഎഫ് മുന്നോട്ട് പോകുന്നത്.
 
എം ശിവശങ്കറിനെ വരും ദിവസങ്ങളില്‍ അറസ്റ്റു ചെയ്യാനുള്ള സാധ്യതയുണ്ട്. ശിവശങ്കറെ ഇന്ന് രാവിലെ പത്തുമുതല്‍ അഞ്ചുമണിവരെ കസ്റ്റംസ് ചോദ്യം ചെയ്യും. സ്വപ്‌നസുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. 
അടുത്ത ലേഖനം
24 മണിക്കൂറിനിടെ 30,548 പേർക്ക് രോഗബാധ, 43,851 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 89 ലക്ഷത്തിലേയ്ക്ക്