കോഴിക്കോട്|
JOYS JOY|
Last Modified ശനി, 12 സെപ്‌റ്റംബര്‍ 2015 (16:49 IST)
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ അറ്റക്കുറ്റപ്പണി തീര്‍ക്കുന്നത് സംബന്ധിച്ച് ഉറപ്പു വേണമെന്ന് മന്ത്രി എം കെ മുനീര്‍. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന കരിപ്പൂര്‍ സംരക്ഷണ സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളത്തിന്റെ കാര്യത്തില്‍ വ്യോമയാനമന്ത്രാലയം ഒളിച്ചുകളി അവസാനിപ്പിക്കണം. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ അറ്റക്കുറ്റപ്പണി എന്ന് തീര്‍ക്കുമെന്നത് സംബന്ധിച്ച് ഏഴ് ദിവസത്തിനുള്ളില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉറപ്പ് നല്‌കണം.
അല്ലാത്തപക്ഷം കോഴിക്കോട് നടക്കുന്ന സമരത്തില്‍ താനും പങ്കാളിയാകുമെന്നും മുനീര്‍ പറഞ്ഞു.