കണ്ണൂര്‍ കൊലപാതകം; ഹര്‍ത്താല്‍ പൂര്‍ണ്ണം. എട്ടുപേര്‍ക്കെതിരെ കേസ്, പരക്കെ അക്രമം

കണ്ണൂര്‍, കൊലപാതകം,  ആര്‍എസ്എസ്, ഹര്‍ത്താല്‍
തലശ്ശേരി| VISHNU.NL| Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (11:19 IST)
ആര്‍എസ്എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളാന്തോടത്ത് കെ.മനോജിന്റെ കൊലപാതകക്കേസില്‍ എട്ടുപേര്‍ക്കെതിരെ കേസെടുത്തു. പാനൂര്‍ സ്വദേശി വിക്രമനാണ് മുഖ്യപ്രതി. വിക്രമനും ഏഴംഗ സംഘത്തിനുമെതിരായ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ടിപി വധക്കേസില്‍ പിടിയിലായപ്പോള്‍ ടികെ രജീഷ് നല്‍കിയ മൊഴിയില്‍, കെടി ജയകൃഷ്ണന്‍ വധക്കേസില്‍ ഒരു വിക്രമനു പങ്കുള്ളതായി പറഞ്ഞിരുന്നു. ഇതേ വിക്രമന്‍ തന്നെയാകാം മനോജിനെ കൊലപ്പെടുത്തിയ സംഘത്തെയും നയിച്ചതെന്നാണ് പൊലീസിന്റെ സംശയം.

അതേസമയം, ആര്‍എസ്എസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കണ്ണൂരില്‍ പൂര്‍ണവും സമാധാനപരവുമാണ്. സ്വകാര്യവാഹനങ്ങള്‍ പോലും ഓടുന്നില്ല. അക്രമമുണ്ടാകുമെന്ന രഹസ്യന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ല കനത്ത പൊലീസ് കാവലിലാണ്.

അതേ സമയം തൊടുപുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കടയടപ്പിക്കലും വാഹനങ്ങള്‍ തടയലും നടത്തിയതിനേ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ ചിലര്‍ക്ക് മര്‍ദ്ദനനേറ്റതായി വാര്‍ത്തകളുണ്ട്. നേരത്തേ ഹര്‍ത്താല്‍ തുടങ്ങി മണിക്കുറുകള്‍ക്കകം കെ‌എസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരേ കല്ലേറുണ്ടായി.

കൊച്ചി, കൊല്ലം, വയനാട്, കൊഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് ബസ്സുകള്‍ക്ക് നേരേ കല്ലേറുണ്ടായത്. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പടെ പ്രവര്‍ത്തകര്‍ തടയുന്നതിനാല്‍ സംസ്ഥാനവ്യാപകമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രോഷകുലരായാണ് പ്രതിഷേധിക്കുന്നത് എന്ന് വ്യക്തമായി.

ഇതിനിടെ എറണാകുളത്ത് ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിനു നേരെ കല്ലേറുണ്ടായത് സംഘര്‍ഷ സാധ്യത് കൂട്ടി . ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘമാണ് കല്ലെറിഞ്ഞത്. കല്ലേറില്‍ കെട്ടിടത്തിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.

ആര്‍എസ്എസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നതിനിടെയാണ് കല്ലേറുണ്ടായത്. എറണാകുളത്ത് സൌത്ത് റയില്‍വേ സ്റ്റേഷനിലും കാക്കനാട്ടും വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായിരുന്നു. വ്യാപകമായ സംഘര്‍ഷത്തിന് സാധ്യതയുളളതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവിലേക്കുപോയ കെ എസ് ആര്‍ ടി സി ബസ്സിനുനേരെ കല്ലേറുണ്ടായി. ജില്ലയിലെ ഏണിക്കരയിലും ബസ്സിനുനേരെ ആക്രമണമുണ്ടായി. ഇതേത്തുടര്‍ന്ന് ജില്ലയില്‍ കെ എസ് ആര്‍ ടി സി സര്‍വീസ് നിര്‍ത്തിവച്ചു. കൊല്ലം പുനലൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു.

സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വള്ളിക്കീഴില്‍ സ്വകാര്യ ബസ്സിനുനേരെ കല്ലേറുണ്ടായി. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് കല്ലേറില്‍ രണ്ട് ലോറികളുടെ ചില്ല് തകര്‍ന്നു. കോഴിക്കോട്ട് ഹര്‍ത്താന്‍ തുടങ്ങുന്നതിന് മുമ്പുതന്നെ കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പോലീസ് സംരക്ഷണം ലഭിച്ചാല്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. കോട്ടയത്ത് പോലീസ് അകമ്പടിയോടെ കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തിയെങ്കിലും പിന്നീട് നിര്‍ത്തിവച്ചു. ഇടുക്കി ചെറുതോണിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.

അതേ സമയം കണ്ണൂരില്‍ ഹര്‍ത്താല്‍ സമാധാനപരമാണ്. കൊല്ലപ്പെട്ടമനോജിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ബിജെപിയുടേയും ആര്‍‌എസ്‌എസ്സിന്റെയും ജില്ലാ സംസ്ഥാന നേതാക്കള്‍ പരിയാരം മെഡിക്കല്‍ കോളേജിലെത്തിയിട്ടുണ്ട്. വിലാപയാത്ര സമാധാനപരമായിരിക്കുമെന്നാണ് ആര്‍എസ്എസ് നേതൃത്വം അറിയിച്ചിരിക്കുന്നത്.

മൃതദേഹം സംസ്കരിക്കുന്നതുവരെ യാതൊരു അക്രമ സംഭവങ്ങളും ഉണ്ടാകില്ലെന്നാണ് പൊലീസ് കരുതുന്നത്. അക്രമമുണ്ടാകുമെന്ന് റിപ്പൊര്‍ട്ടുള്ളതിനാല്‍ കനത്ത ജാഗ്രതയാണ് പൊലീസ് പുലര്‍ത്തുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :