നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍

ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 13 ഏപ്രില്‍ 2025 (17:16 IST)
കണ്ണൂരില്‍ കോണ്ടം, ഗര്‍ഭനിരോധന ഉറകള്‍, ലൂബ്രിക്കന്റുകള്‍ എന്നിവ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂര്‍ വെള്ളിയാംപറമ്പിലാണ് സംഭവം. നാലിടങ്ങളിലായി ഇരുപതിലധികം ബാഗുകളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നൂറുകണക്കിന് പാക്കറ്റ് കോണ്ടവും മറ്റ് വസ്തുക്കളും കണ്ടെത്തി. ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവയ്ക്ക് 2027 വരെ കാലാവധിയുണ്ട്.

വഴിയാത്രക്കാരാണ് ബാഗുകള്‍ കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയില്‍ അവയില്‍ കോണ്ടം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ആശുപത്രികളിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ വിതരണം ചെയ്ത കോണ്ടം ആണോ ഇവ എന്നത് വ്യക്തമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :