ഓൺലൈൻ തട്ടിപ്പ് : രണ്ടു പേർക്ക് 94550 നഷ്ടപ്പെട്ടു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (19:12 IST)
കണ്ണൂർ: ഓൺലൈൻ തട്ടിപ്പിലൂടെ രണ്ടു പേർക്ക് 94550 രൂപ നഷ്ടപ്പെട്ടു. വളപട്ടണം സ്വദേശിയായ ആൾക്ക് അര ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ആമസോണിൽ നിന്ന് റീഫണ്ട് തുക ലഭിക്കാനായി ഗൂഗിൾ സേർച്ച് വഴി ലഭിച്ച വ്യാജ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചത്തിലൂടെയാണ് പണം നഷ്ടപ്പെട്ടത്. തട്ടിപ്പുകാർ പരാതിക്കാരന്റെ ഫോണിൽ എനി ഡെസ്ക് എന്ന സ്‌ക്രീൻ ഷെയർ ആപ്പ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് വിവഫ്രയിം കൈവശപ്പെടുത്തിയാണ് പണം പിൻവലിച്ചത്.

കൂത്തുപറമ്പ് സ്വദേശിയായ യുവതിക്ക് സമൂഹ മാധ്യമം വഴി കിട്ടിയ പരസ്യത്തിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞ വിലയ്ക്ക് ഡ്രൈ ഫ്രൂട്സ് വാങ്ങാൻ ശ്രമിച്ചപ്പോഴാണ് 44550 രൂപ നഷ്ടപ്പെട്ടത്. പരസ്യത്തിൽ കിട്ടിയ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ആധികാരികത ഇല്ലാത്ത വെബ്‌സൈറ്റിലേക്ക് പ്രവേശിക്കുകയും സാധനം വാങ്ങാനായി ക്രെഡിറ് കാർഡ് വിവരങ്ങൾ നൽകിയതും ഉടൻ തന്നെ പണം നഷ്ടപ്പെടുകയും ചെയ്തു.

സമാനമായ ഓൺലൈൻ തട്ടിപ്പുകൾ ഉണ്ടായാലുടൻ തന്നെ പോലീസ് സൈബർ ക്രൈം ഹെൽപ് നമ്പറായ 1930 ൽ വിളിച്ചു പരാതി രജിസ്റ്റർ ചെയ്യണം. അതല്ലെങ്കിൽ സമീപത്തെ പോലീസ് സ്റ്റേഷനിലോ
cybercrime.gov.in
എന്ന പോർട്ടലിന്റെ പരാതി രജിസ്റ്റർ ചെയ്യണം എന്നാണു പോലീസ് മുന്നറിയിപ്പ് നൽകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :