കണ്ണൂര്‍|
ശ്രീനു എസ്|
Last Updated:
ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (14:21 IST)
കാക്ക മലര്‍ന്നു പറക്കുക, കോഴിക്ക് മുല വരുന്ന എന്നീ പ്രയോഗങ്ങള്‍ മലയാളികള്‍ക്കിടയില്‍ പരിചിതമാണ്. എന്നാല്‍ പറഞ്ഞ് പറഞ്ഞ് ഇത് വാസ്തവമായ മട്ടാണ് കണ്ണൂരില്‍ പിണറായിയില്‍ തള്ളക്കോഴി പ്രസവിച്ചത്. വെട്ടുണ്ടായിലെ കെ രജിനയുടെ കോഴിയാണ് പ്രസവിച്ചത്. എന്നാല്‍ പ്രസവാനന്തരം അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് തള്ളക്കോഴി ചത്തു.
വിവരമറിഞ്ഞ് നിരവധിപേരാണ് രജിനയുടെ വീട്ടിലേക്ക് എത്തുന്നത്. ബീഡിത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പദ്ധതിയിലൂടെയാണ് രജിനയ്ക്ക് കോഴി കിട്ടിയത്. കോഴിയുടെ മൃതദേഹം പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ കിട്ടുകയുള്ളുവെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. രാജന്‍ അറിയിച്ചു.