കലോൽസവത്തിൽ അപ്പീൽ പ്രളയം; ഇതുവരെ ലഭിച്ച തുക എത്രയെന്നറിഞ്ഞാല്‍ ഞെട്ടും

കലോൽസവത്തിൽ അപ്പില്‍ പ്രളയം; ലക്ഷങ്ങള്‍ സര്‍ക്കാരിന്റെ കൈയിലേക്ക്

  kannur kalolsavam , Appeal fees , kannur , School , LDF government , നോട്ട് അസാധുവാക്കല്‍ , കലോത്സവം , അപ്പീൽ
കണ്ണൂർ| jibin| Last Updated: വെള്ളി, 20 ജനുവരി 2017 (18:47 IST)
നോട്ട് അസാധുവാക്കല്‍ ദുരിതത്തിനിടെയിലും കണ്ണൂർ കലോൽസവത്തിൽ പ്രളയം. ഇതുവരെ അപ്പീല്‍ ഫീസില്‍ സര്‍ക്കാരിന് ലഭിച്ചത് അരക്കോടിയിലധികം രൂപയെന്ന് റിപ്പോര്‍ട്ട്.

ഇന്ന് ഉച്ചവരെ 1175 അപ്പീലുകളാണ് കലോൽസവത്തിലേക്കെത്തിയത്. അപ്പീലിന് വിദ്യാഭ്യാസ വകുപ്പിൽ നൽകേണ്ട തുക 5000 രൂപയാണ്. ഹയർ അപ്പീലിന് 2000 രൂപയുമാണ് ഈടാക്കുന്നത്. അതേസമയം, ബാലാവകാശ കമ്മീഷന്‍ കൈകാര്യം ചെയ്യുന്ന
അപ്പീലിന് തുക ഈടാക്കുന്നില്ല. അല്ലങ്കില്‍ കണക്ക് ഇതിലുമധികമായേനെ.

കൂടുതൽ പേർ അപ്പീൽ നേടി സംസ്ഥാന തലത്തിൽ മത്സരിക്കാനെത്തുന്ന ലോകായുക്തയിൽ അപ്പീലിന് വ്യത്യസ്ഥ നിരക്കുകളാണ്. പ്രകടനം ജില്ലയിലേതിനേക്കാൾ മെച്ചമായാൽ അപ്പീൽ ഫീസ് തിരികെ ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :