തനിക്ക് ഒരു കൃത്രിമ കൈ വേണം; ജയിലില്‍ ലഭിക്കുന്ന ബീഡിയുടെ എണ്ണം അഞ്ചാക്കി കൂട്ടുകയും വേണം: ജയില്‍ ഡിജിപിയോട് ഗോവിന്ദച്ചാമി

തനിക്ക് ഒരു കൃത്രിമ കൈകൂടി വേണമെന്ന് ജയില്‍ ഡിജിപിയോട് ഗോവിന്ദച്ചാമി

കണ്ണൂര്| സജിത്ത്| Last Modified വ്യാഴം, 5 ജനുവരി 2017 (10:43 IST)
സൗമ്യവധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ക്കഴിയുന്ന ഗോവിന്ദച്ചാമിയുടെ വക ജയില്‍ ഡിജിപിക്ക് നിവേദനം. ഒരു കൈ മാത്രമുളള തനിക്ക് ഒരു ക്രിത്രിമക്കൈ കൂടി വേണമെന്നാവശ്യപ്പെട്ടുള്ള നിവേദനമാണ് ഗോവിന്ദച്ചാമി നല്‍കിയിരിക്കുന്നത്. കൂടാതെ

തനിക്ക് ബീഡിവലിക്കുന്ന ശീലമുണ്ട്. ബീഡികിട്ടാതെ ജയിലില്‍ വലിയ പ്രയാസമാണ് താന്‍ അനുഭവിക്കുന്നത്. അതിനാല്‍ ജയില്‍ കാന്റീനില്‍ നിന്നും ദിവസേന അഞ്ചുബീഡിയെങ്കിലും ലഭിക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ജയിലിലെ ഉപദേശക സമിതി യോഗത്തിനെത്തിയ ഡിജിപി അനില്‍കാന്ത് തടവുകാരെ കാണുന്നതിനായി എത്തിയപ്പോഴായിരുന്നു രേഖാമൂലം ഗോവിന്ദച്ചാമി ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :