കണ്ണൂർ വിമാനത്താവളത്തിൽനിന്നും പറന്നുയരുന്ന ആദ്യ വിമാനത്തിലെ യാത്രക്കാരാകാൻ നവംബർ 9 മുതൽ അവസരം !

Sumeesh| Last Modified തിങ്കള്‍, 5 നവം‌ബര്‍ 2018 (18:57 IST)
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സർവീസുകൾക്ക് ഈ മാസം 9ന് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന്‌ എയര്‍ ഇന്ത്യ എക്സ്പ്രസ്. കണ്ണൂരിൽ നിന്നും അബുദാബിയിലേക്കാണ് ഡിസംബർ 9ന് ആദ്യ സർവീസ് നടത്തുകയെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

ഡിസംബർ ഒൻപതിന് രാവിലെ 11മണിക്ക് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737-800 വിമാനം അബുദാബിയിലേക്ക് പറന്നുയരും. ഉച്ചക്ക് 1.30തോടെ വിമാനം അബുദാബിയിൽ എത്തിച്ചേരും. അന്നു തന്നെ 2.30ന് പുറപ്പെട്ട് രാത്രി 8 മണിക്ക് കണ്ണുരിലേക്ക് തിരിച്ചും സർവീസ് നടത്തും.

വിമാനത്തിന്റെ സമയക്രമങ്ങൾ എയർ ഇന്ത്യ നേരത്തെതന്നെ ഡി ജി സി എക്ക് സമർപ്പിച്ചിരുന്നു. അബുദാബിയിലേക്ക് ആഴ്ചയില്‍ 4 സര്‍വീസുകളാണ് നടത്താന്‍ നിലവിൽ എയർ ഇന്ത്യ ഉദ്ദേശിക്കുന്നത്. മസ്കത്തിലേക്ക് ആഴ്ചയില്‍ 3 സര്‍വീസുകളും. ദോഹയിലേക്ക് ആഴ്ചയില്‍ 4 സര്‍വീസുകളും റിയാദിലേക്ക് 3 സര്‍വീസുകളുമാണ് കണ്ണൂരില്‍ നിന്നുണ്ടാവുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :