Sumeesh|
Last Modified തിങ്കള്‍, 5 നവംബര്‍ 2018 (18:34 IST)
ഗ്രൂപ് ചാറ്റിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്ട്സ്‌ആപ്പ്. ഗ്രൂപ്പ് ചാറ്റുകളിലും സ്വകാര്യ സംഭാഷണം നടത്താവുന്ന തരത്തിൽ റീപ്ലേ പ്രൈവറ്റ്‌ലി എന്ന ഫീച്ചറാണ് വാട്ട്സ്‌ആപ്പ് പുതുതായി അവതരിപ്പിക്കുന്നത്.
ഗ്രൂപ്പിലെ ഒരു കോൺടാക്ട് സ്സെലക്ട് ചെയ്ത് റീപ്ലേ പ്രൈവറ്റ്‌ലി എന്ന ഓപ്ഷൻ ടാപ്പ് ചെയ്താൽ ഗ്രൂപ്പിൽ മറ്റാരും കണാതെ ചാറ്റ് ചെയ്യാനാകും. നേരത്തെ ഗ്രൂപ്പ് അഡ്മിന് മാത്രം സന്ദേശം അയക്കാവുന്ന സംവിധാനം വാട്സ്‌ആപ്പ് അവതരിപ്പിച്ചിരുന്നു. അതിന്റെ വിശാലമായ രൂപമാണ് പുതിയ ഫീച്ചർ.
ആഡ്രോയിഡ് ബീറ്റാ വേർഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ ഈ സംവിധാനം ലഭ്യമാണ്. വൈകാതെ തന്നെ എല്ലാ വേർഷനുകളിലും ഗ്രൂപ്പുകളിൽ സ്വകര്യ സംഭഷണം നടത്താനുള്ള സംവിധനം ലഭ്യമാക്കും എന്ന വാട്ട്സ്‌ആപ്പ് വ്യക്തമാക്കി.