പാഠപുസ്തക വിതരണത്തില്‍ വിദ്യാഭ്യാസ മന്ത്രിയെ പരിഹസിച്ചും എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ചും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടത് സര്‍ക്കാരിന്റെയും കേന്ദ്രത്തിലെ നരേന്ദ്രമോഡി സര്‍ക്കാരിന്റെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി യുഡിഎഫ് സംഘടിപ്പിച്ച കളക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത തീരുമാനം ശരിയാണെങ്കില്‍ എന്തുകൊണ്ടാണ് ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാത്തത്. സ്വാശ്രയ മാനേജ്‌മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിലക്കയറ്റത്തിനെതിരെ സമരം ചെയ്ത ഇടതു പക്ഷം അധികാരത്തിലേറിയിട്ടും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാജ്യത്ത് വിഭാഗീയത വളര്‍ത്താനുള്ള ശ്രമങ്ങളിലാണ് മോഡി സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.