തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 23 മെയ് 2017 (20:39 IST)
കോട്ടയത്തെ സിപിഎം കേരളാ കോണ്‍ഗ്രസ് (എം) കൂട്ടുകെട്ടിനെതിരെ ആഞ്ഞടിച്ച്
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മാണിയെ ജയിപ്പിക്കാൻ സിപിഎം എന്തിനാണ് വാശികാണിക്കുന്നത്. കേരളാ കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ട് ഇടത് രാഷ്ട്രീയത്തിൽനിന്നുള്ള വ്യതിചലനമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം ശുദ്ദീകരിച്ചെന്ന് പിണറായി വിജയന് പറഞ്ഞത് കോട്ടയത്തെ ഈ കൂട്ടുകെട്ടിനെക്കുറിച്ചാണോ ?. കൊക്കിന്റെ തലയിൽ വെണ്ണവച്ച് പിടിക്കാമെന്ന തന്ത്രത്തോട് യോജിപ്പില്ല. മാണിയെ സിപിഐക്ക് ഭയമില്ല. ആറിനേക്കാൾ വലുതാണ് 19 എന്നും കാനം പറഞ്ഞു.
വിശാഖപട്ടണം പാർട്ടി കോൺഗ്രസ് പ്രമേയമാണോ കോട്ടയത്ത് നടപ്പാക്കിയതെന്ന് സിപിഎം പറയണം. മുന്നണിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ എൽഡിഎഫിൽ ആലോചിക്കണം. ആ ആലോചന ഇതുവരെ ഉണ്ടായിട്ടില്ല. വര്‍ഗീയതയും ഫാസിസവുമാണ് ശത്രുക്കളെന്നും കാനം പറഞ്ഞു.
ആദ്യ മന്ത്രിസഭയുടെ അറുപതാം വാർഷിക ആഘോഷ പരിപാടിയിലാണ് സിപിഎമ്മിനെതിരെ സിപിഐ സെക്രട്ടറി കടുത്ത വിമർശനം നടത്തിയത്. മാണിയെ മുന്നണിയിലെടുക്കാൻ ഉദ്ദേശമില്ല.