തൃശൂര്‍|
JOYS JOY|
Last Modified തിങ്കള്‍, 7 മാര്‍ച്ച് 2016 (08:50 IST)
കഴിഞ്ഞദിവസം അന്തരിച്ച കലാഭവന്‍ മണിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. വൈകുന്നേരം അഞ്ചു മണിയോടെ വീട്ടുവളപ്പില്‍ ആയിരിക്കും സംസ്കാരം. രാവിലെ പതിനൊന്നര മുതല്‍ 12 മണി വരെ സംഗീത നാടക അക്കാദമിയിലും പിന്നീട് ഒരുമണി മുതല്‍ മൂന്നുമണി വരെ ചാലക്കുടി നഗരസഭയിലും മൃതദേഹം പൊതുദര്‍ശനത്തിനു വെയ്ക്കും.
അതേസമയം, കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കും. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം. മദ്യത്തിനൊപ്പം മെഥനോള്‍ ചേര്‍ന്നതാണ് മരണകാരമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ചാലക്കുടി പുഴയോരത്തുള്ള മണിയുടെ ഔട്ട്ഹൌസില്‍ പൊലീസ് തെളിവെടുപ്പ് തുടങ്ങി. മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.