പാഡിയിൽ വെച്ച് സെഡേഷൻ നൽകി, ആരും അറിയാതെ ആശുപത്രിയിൽ എത്തിച്ചു, കുടുംബക്കാരെ അറിയിക്കാതെ പോസ്റ്റ്മോർട്ടവും നടത്തി: മണിയുടെ മരണത്തിനു പിന്നിൽ?

കലാഭവന്‍ മണിയെ കൊന്നത് ഡോ സുമേഷ് കൊടുത്ത സഡേഷന്‍, പ്രതികളുടെ പേരും അടങ്ങിയ ഊമക്കത്തു കിട്ടിയെന്നും മണിയുടെ സഹോദരന്‍

aparna| Last Updated: വെള്ളി, 8 ഡിസം‌ബര്‍ 2017 (14:39 IST)
നടൻ കലാഭവന്‍ മണിയുടെ മരണത്തിനു കാരണക്കാരൻ ഡോ സുമേഷ് ആണെന്ന് മണിയുടെ സഹോദരൻ ആര്‍എല്‍വി രാമകൃഷ്ണന്‍. മണിയുടെ മരണം സംബന്ധിച്ചു അന്വേഷണം വഴിമുട്ടിയെന്ന ആരോപണവുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്.

ഡോ സുമേഷ് സഡേഷന്‍ കൊടുതതാണ് തന്റെ ചേട്ടന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് രാമകൃഷ്ണൻ ആരോപിക്കുന്നു. കരള്‍ രോഗം മുള്ള ഒരാള്‍ക്ക് ആന്റി ബയോട്ടിക് പോലും നല്‍കാന്‍ പാടില്ല. അത് ഡോ സുമേഷിനു വളരെ വ്യക്തമായി അറിയാം. എന്നിട്ടും സെഡേഷൻ നൽകി. ഇതാണ് മരണത്തിനു കാരണമെന്ന് രാമകൃഷ്ണൻ ആരോപിക്കുന്നു.

സെഡേഷൻ നൽകിയതിലൂടെയാണ് ചേട്ടന്‍ അബോധവസ്ഥയിലേക്കും മരണത്തിലേക്കും പോയത് . പാഡിയില്‍ ഒരു നാലുകെട്ട് പണിയണം എന്ന് മണിക്ക് പ്ലാന്‍ ഉണ്ടായിരുന്നു അതിനായി ചില പണികളെല്ലാം നടന്നിരുന്നു. അതിനുള്ള പണത്തിനായി മണിയുടെ കൈയില്‍ നിന്ന് പലപോഴായി വാങ്ങിച്ച പണം തിരിച്ചു ചോദിച്ചതാവാം ചേട്ടന്റെ മരണത്തിന് കാരണമെന്നാണ് രാമകൃഷ്ണന്‍ ആരോപിക്കുന്നത്.

പാഡിയില്‍ വച്ചു തന്റെ ചേട്ടന് സഡേഷന്‍ കൊടുത്തതും, തുടര്‍ന്ന് ആരോടും പറയാതെ അമൃതയില്‍ എത്തിച്ചതും പിന്നീട് തന്നോടൊ കുടുംബത്തിലെ ആരോടും ചോദിക്കാതെ തന്റെ ചേട്ടന്റെ പോസ്റ്റ്മാര്‍ട്ടം നടത്തിയതും ഒരു ആസൂത്രണമാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

ബന്ധുക്കളെ അറിയിക്കാതെ ഈ കാര്യത്തില്‍ ഇവര്‍ ഭയങ്കരമായി അധികാരം കാണിച്ചു. രാത്രിയിൽ മണിയെ അമൃതയില്‍ കൊണ്ട് പോകുന്ന വഴിക്കാണ് താന്‍ പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്. അവിടെ താന്‍ ഉണ്ടായിട്ടും കാര്യങ്ങള്‍ തന്നെ അറിയിച്ചില്ല എന്നും രാമകൃഷ്ണന്‍ പറയുന്നു .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :