പ്രണയത്തിനു ജാതിയും മതവുമില്ല; മണിമേഘലയും ഹുസൈനും ഒന്നിച്ചു!

വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ച് അവതാര വിവാഹിതയായി; കണ്ണിനു കുളിർമയേകുന്ന കാഴ്ചയെന്ന് ആരാധകർ

aparna| Last Modified വെള്ളി, 8 ഡിസം‌ബര്‍ 2017 (10:34 IST)
പ്രശസ്ത അവതാരിക വിവാഹിതയായി. സുഹൃത്തായ ഹുസൈൻ ആണ് വരൻ. സൺ മ്യൂസിക്കിൽ അവതാരകയായ മണിമേഘലയും ഹുസൈനും വർഷങ്ങളായി പ്രണയത്തിലായിരുന്നു. മതം വേറെയായതിനാൽ ഇരുവരുടെയും വീട്ടുകാർ സമ്മതിച്ചില്ല. ഇതേതുടർന്ന് ലളിതമായ ചടങ്ങുകളോടു കൂടിയായിരുന്നു വിവാഹം.

'ഹുസൈനും ഞാനും ഇന്ന് വിവാഹിതരായി. അച്ഛനെ പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. ഒരു ദിവസം അദ്ദേഹത്തിനു എന്നെ മനസ്സിലാകുമെന്ന് വിശ്വസിക്കുന്നു. പെട്ടന്നുള്ള തീരുമാനമായിരുന്നു, പ്രണയത്തിനു മതമില്ല' - എന്ന് പറഞ്ഞുകൊണ്ടാണ് മണിമേഘല വിവാഹ ഫോട്ടോ ട്വിറ്ററിൽ ഷെയർ ചെയ്തത്.

കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണിതെന്ന് ആരാധകർ കമന്റ് ചെയ്തു. നല്ല തീരുമാനമെന്ന് ചിലരും അച്ഛനെ വേദനിപ്പിക്കേണ്ടിയിരുന്നില്ലെന്ന് മറ്റ് ചിലരും അഭിപ്രായം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :