'തോറ്റു തോറ്റു മടുത്തു'; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന്‍ മത്സരിക്കില്ല

രേണുക വേണു| Last Modified ശനി, 29 ജൂലൈ 2023 (10:42 IST)

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിക്കില്ല. സുരേന്ദ്രന്‍ അടക്കമുള്ള പ്രമുഖ നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കും. സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിമാരും മത്സരിക്കേണ്ട എന്നാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടായിരിക്കും അന്തിമം. കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ മാത്രം സുരേന്ദ്രന്‍ മത്സരിക്കാനാണ് സാധ്യത.

സുരേഷ് ഗോപി, വി.മുരളീധരന്‍, കൃഷ്ണകുമാര്‍, കുമ്മനം രാജശേഖരന്‍, എം.ടി.രമേശ് എന്നിവരായിരിക്കും ബിജെപിക്കായി മത്സരരംഗത്ത് ഉണ്ടാകുന്ന പ്രമുഖര്‍. നടന്‍ ഉണ്ണി മുകുന്ദനെ മത്സരിപ്പിക്കാനും ബിജെപി ആലോചിക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ സുരേന്ദ്രന്‍ മത്സരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ ഒന്നിച്ച് മത്സരിച്ചിട്ടുണ്ട്. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിലെല്ലാം സുരേന്ദ്രന്‍ തോറ്റു. 2016 നിയമസഭാ തിരഞ്ഞെടുപ്പിലും സുരേന്ദ്രന്‍ തോറ്റു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :