അഭിറാം മനോഹർ|
Last Modified ബുധന്‍, 30 ഡിസംബര്‍ 2020 (13:20 IST)
യുഡിഎഫിന്റെ ആവശ്യം കേരളത്തിന് ഇനിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ വ്യാപകമായി എൽഡിഎഫ് യുഡിഎഫ് സഖ്യം നിലനിൽക്കുന്നു. ആലപ്പുഴയിൽ കോൺഗ്രസിന് ആറ് സീറ്റുണ്ടായിട്ടും നാല് സീറ്റുള്ള എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.ഇത്തരത്തിൽ യുഡിഎഫിനെ പൂര്‍ണമായും എല്‍ഡിഎഫിന് മുന്നില്‍ അടിയറവ് പറയിച്ചിരിക്കുകയാണ് ചെന്നിത്തലയും കമ്പനിയുമെന്നും
സുരേന്ദ്രൻ പറഞ്ഞു.
നിലവിൽ സംസ്ഥാനത്ത് യുഡിഎഫ് എന്ന സംവിധാനത്തിന്റെ പ്രസക്തി തന്നെ ഇല്ലാതായിരിക്കുകയാണ്. എല്‍ഡിഎഫിന്റെയും പിണറായി വിജയന്റെയും ബി ടീമായി ചെന്നിത്തലയും കമ്പനിയും മാറി. യുഡിഎഫ് പിരിച്ചുവിട്ട് എല്‍ഡിഎഫില്‍ ലയിപ്പിക്കുകയാണ് ചെന്നിത്തലയ്ക്കും കമ്പനിയ്ക്കും ഇനി നല്ലതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.