അനുബന്ധ വാര്‍ത്തകള്‍
- മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, മത്സ്യബന്ധനത്തിനു വിലക്ക്
- കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന്
- കൊച്ചിമെട്രോയുടെ പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി!
- തൃശൂരില്‍ വിദ്യാര്‍ത്ഥികളുമായി വാഗമണ്ണിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് 20അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
- കെഎസ്ആര്‍ടിസിയില്‍ ഇനി ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ സര്‍വ്വീസുകള്‍; പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് നടപ്പിലാക്കി
സില്‍വര്‍ ലൈന് ഒരിഞ്ച് പോലും മുന്നോട്ട് പോകാന്‍ സാധിക്കാത്തത് ഞങ്ങള്‍ കേന്ദ്രത്തിലുള്ളത് കൊണ്ട്: കെ.സുരേന്ദ്രന്‍
സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പിലാകാത്തത് ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തിലുള്ളതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് ഇത് അറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
' സില്‍വര്‍ ലൈന്‍ പദ്ധതി ഈ നിലയില്‍ മുടങ്ങി കിടക്കുന്നതിന് ആരാ കാരണക്കാര്? ഞങ്ങളുടെ ഗവര്‍ണമെന്റ് കേന്ദ്രത്തില്‍ ഉള്ളതുകൊണ്ട് മാത്രമാണ്. മോദി സര്‍ക്കാര്‍ ഉള്ളതുകൊണ്ട് മാത്രമാണ് സില്‍വര്‍ ലൈന് ഒരിഞ്ച് പോലും മുന്നോട്ടുപോകാന്‍ കഴിയാത്തത്. അത് ഈ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്നായിട്ടറിയാം. അല്ലാതെ കോണ്‍ഗ്രസ് ഒരു പ്രസ്താവന ഇറക്കിയതുകൊണ്ട് അല്ല. ഡല്‍ഹിയില്‍ ഞങ്ങള്‍ സമയോചിതമായി ഇടപെട്ടതുകൊണ്ടാണ്,' കെ.സുരേന്ദ്രന്‍ പറഞ്ഞു.