പിണറായി മുഖ്യമന്ത്രിയായത് കേരളത്തിന്റെ നിർഭാഗ്യം, ഫാസിസ്റ്റ് രീതിയിലാണ് മന്ത്രി പദവിയിലെത്തിയതെന്ന് കെ സുധാകരൻ

പിണറായി വിജയൻ മുഖ്യമന്ത്രി ആയത് കേരളത്തിന്റെ നിർഭാഗ്യമാണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. മുല്ലപ്പെരിയാർ വിഷയത്തിൽ പലതവണ ചേർന്ന സർവകക്ഷിയോഗത്തിൽ വിലവയ്ക്കാതെയാണ് ഇത്തരത്തിൽ ഒരു തീരുമാനം സ്വീകരിച്ചതെന്നും ഫാസിസ്റ്റ് രീതിയിലാണ് പിണറായി വിജയൻ മുഖ്യമന്ത

കാസർഗോഡ്| aparna shaji| Last Modified വ്യാഴം, 2 ജൂണ്‍ 2016 (16:07 IST)
മുഖ്യമന്ത്രി ആയത് കേരളത്തിന്റെ നിർഭാഗ്യമാണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. മുല്ലപ്പെരിയാർ വിഷയത്തിൽ പലതവണ ചേർന്ന സർവകക്ഷിയോഗത്തിൽ വിലവയ്ക്കാതെയാണ് ഇത്തരത്തിൽ ഒരു തീരുമാനം സ്വീകരിച്ചതെന്നും
ഫാസിസ്റ്റ് രീതിയിലാണ് പിണറായി വിജയൻ മുഖ്യമന്ത്രി പദവിയിൽ എത്തിയതെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, കെ സുധാകരന് ഉദുമയിൽ നേരിടേണ്ടി വന്ന പരാജയത്തെതുടർന്ന് യു ഡി എഫ് ജില്ലാ കമ്മിറ്റിയിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു. ലീഗ് കേന്ദ്രങ്ങളിൽ വോട്ട് മറിഞ്ഞതാണ് പരാജയത്തിന് കാരണമെന്നായിരുന്നു കോൺഗ്രസ് ആരോപിച്ചത്. എന്നാല്‍ പരാജയത്തിന് കാരണം ഡി സി സി നേതൃത്വമാണെന്ന് ലീഗും ആരോപിച്ചു.

അതേസമയം കണ്ണൂർ മണ്ഡലത്തിൽ ആദ്യമായി ഏറ്റ തോൽവിക്ക് കാരണം മുന്നിൽ നിന്ന് നയിക്കാൻ ഒരു നായകൻ ഇല്ലാതിരുന്നതാണെന്ന് അരോപിച്ച് സതീശൻ പാച്ചേനിയും രംഗത്തെത്തിയിരുന്നു. കടന്നപ്പള്ളിയോട് 1196 വോട്ടിന് പരാജയപ്പെട്ടതിന് മുഖ്യകാരണം അടിത്തട്ടില്‍ പ്രവര്‍ത്തനം നടക്കാത്തതാണെന്ന് പാച്ചേനി ആരോപിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :