ഗണേഷ് കുമാറിന് പൂർത്തിയാക്കാൻ പറ്റാതെ പോയത് ജയരാജൻ പൂർത്തിയാക്കട്ടെ, മരമണ്ടൻ എന്ന തരത്തിലുള്ള പ്രചരണം അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്: ബോബി അലോഷ്യസ്

ബോക്സിങ്ങ് ഇതിഹാസം മുഹമ്മദലി മരിച്ചപ്പോൾ തെറ്റായ രീതിയിൽ അനുശോചനം അറിയിച്ച് വിവാദത്തിലായ കായിക മന്ത്രി ഇ പി ജയരാജനെ പിന്തുണച്ച് മുൻ അത്‌ലറ്റ് ബോബി അലോഷ്യസ് രംഗത്ത്. അനുശോചനത്തിൽ പിഴവ് വന്നത് ചോദ്യം കേട്ടതിലെ ആശയക്കുഴപ്പമാകാമെന്നും ബോബി തന്റെ ഫേ

aparna shaji| Last Modified ബുധന്‍, 8 ജൂണ്‍ 2016 (14:43 IST)
ബോക്സിങ്ങ് ഇതിഹാസം മുഹമ്മദലി മരിച്ചപ്പോൾ തെറ്റായ രീതിയിൽ അനുശോചനം അറിയിച്ച് വിവാദത്തിലായ കായിക മന്ത്രി ഇ പി ജയരാജനെ പിന്തുണച്ച് മുൻ അത്‌ലറ്റ് ബോബി അലോഷ്യസ് രംഗത്ത്. അനുശോചനത്തിൽ പിഴവ് വന്നത് ചോദ്യം കേട്ടതിലെ ആശയക്കുഴപ്പമാകാമെന്നും ബോബി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ബോബി അലോഷ്യസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഒരിക്കൽ കുടുംബസമേതം ഞാൻ ട്രെയിനിൽ യാത്ര ചെയ്യവേ ആണ് ഇ പി ജയരാജനെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം എന്റെ പേര് വിളിച്ചാണ് സംസാരിച്ചത്. എന്നെ പോലെ ഒരു അത്‌ലറ്റിനെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കുന്ന അദ്ദേഹത്തിന് മുഹമ്മദ് അലിയെ അറിയില്ല എന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം. ടെലിഫോണിൽ ചോദ്യം കേട്ടതിലെ ആശയക്കുഴപ്പം ആകാൻ ആണ് സാധ്യത. അതുകൊണ്ട് തന്നെ ഒരു മരമണ്ടൻ എന്ന തരത്തിലുള്ള പ്രചരണം അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്.

തീരുമാനം എടുക്കാൻ കഴിവുള്ള ഒരു നേതാവാണ് എന്നാണ് ഞാൻ ജയരാജനെക്കുറിച്ച് കേട്ടിട്ടുള്ളത്. അങ്ങനെ ഒരാളാണ് സ്പോർട്സ് മന്ത്രി ആകേണ്ടത്. എനിയ്ക്ക് ഇപ്പോഴും നല്ല പ്രതീക്ഷ ഉണ്ട്. ഗണേഷ് കുമാറിന് പൂർത്തിയാക്കാൻ പറ്റാതെ പോയത് ജയരാജൻ പൂർത്തിയാക്കട്ടെ.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :