തുടര്‍ച്ചയായി ജയിക്കുന്നവരാരും ഓടിളക്കി വന്നവരല്ല; ജനങ്ങള്‍ ജയിപ്പിച്ചവരാണെന്നും മുരളീധരന്‍

തുടര്‍ച്ചയായി ജയിക്കുന്നവരാരും ഓടിളക്കി വന്നവരല്ല; ജനങ്ങള്‍ ജയിപ്പിച്ചവരാണെന്നും മുരളീധരന്‍

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 23 മാര്‍ച്ച് 2016 (14:17 IST)
തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജയിക്കുന്നവരാരും ഓടിളക്കി വന്നരല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ കെ മുരളീധരന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു മുരളീധരന്‍ നിലപാട് വ്യക്തമാക്കിയത്. ജനം തുടര്‍ച്ചയായി തെരഞ്ഞെടുക്കുന്നത് ഒരു ഗുണമില്ലായ്മയായി കണക്കാക്കരുതെന്ന് പറഞ്ഞ മുരളീധരന്‍ തെരഞ്ഞെടുപ്പില്‍
യുവാക്കള്‍ക്കും അവസരം നല്കണമെന്നും പറഞ്ഞു.

തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നവര്‍ മാറി നില്‍ക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ ഇതിനെതിരെ പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയായിട്ടാണ് മുരളീധരന്‍ ഇങ്ങനെ പറഞ്ഞത്.

അതേസമയം, സര്‍ക്കാര്‍ നടപടികള്‍ക്ക് എതിരെ എഴുതിയ കത്ത് ഫേസ്‌ബുക്കില്‍ പ്രസിദ്ധീകരിച്ച സുധീരന്റെ മറുപടിയെയും മുരളീധരന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ നടപടികള്‍ക്ക് എതിരെ കത്ത് എഴുതിയിട്ട് അത് പ്രസിദ്ധീകരിക്കുന്നത് ശരിയല്ല. മലര്‍ന്നു കിടന്നു തുപ്പുന്നതു പോലെയാണ് ഇതെന്നും വിമര്‍ശനമുണ്ടെങ്കില്‍ പാര്‍ട്ടി വേദിയില്‍ ഉന്നയിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :