സമരഭൂമിയെ കലാപഭൂമി ആക്കരുത്, ക്ലാസുകൾ തുടങ്ങിയാൽ നേരിടും; മാനെജ്‌മെന്റിനും എസ്എഫ്‌ഐക്കുമെതിരെ കെ മുരളീധരന്റെ ഭീഷണി

ലോ കോളേജ്; സമരം ശക്തമാകുന്നു, ഭീഷണിയുമായി കെ മുരളീധരൻ

aparna shaji| Last Modified ഞായര്‍, 5 ഫെബ്രുവരി 2017 (11:29 IST)
ലോ അക്കാദമി കോ‌ളേജിലെ വിദ്യാർത്ഥികളുടെ സമരം സങ്കൂർണമാകുന്നു. പ്രശ്നം പരിഹരിക്കാൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് മുൻകൈയെടുത്ത് നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെയാണ് വിദ്യാർഥികളുടെ അനിശ്ചിതകാല സമരം ശക്തമായിരിക്കുന്നത്.

നാളെ മുതൽ ക്ലാസുകൾ ആരംഭിക്കാനുള്ള മാനേജ്മെന്റ് നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്നു നിരാഹാര സമരം തുടരുന്ന കെ മുരളീധരൻ അറിയിച്ചു. സമരഭൂമിയെ കലാപഭൂമിയാക്കി മാറ്റിയാല്‍ സര്‍ക്കാരിനാണ് ഉത്തരവാദിത്വം. നടരാജപിളളയെ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞത് ദൗര്‍ഭാഗ്യകരമാണ്. - മുരളീധർൻ വ്യക്തമാക്കി.

സാധാരണ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോകുന്നത് സമരക്കാരാണ്. ഇവിടെ ചര്‍ച്ച വിളിച്ചുചേര്‍ത്ത വിദ്യാഭ്യാസമന്ത്രിയാണ് ക്ഷുഭിതനായി ഇറങ്ങിപ്പോയത്. കേരളചരിത്രത്തില്‍ ഇത്തരമൊരു സംഭവം ആദ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് എസ്എഫ്‌ഐക്കുളളതെന്നും വിജയം കാണാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :