മുഖ്യമന്ത്രിയുടെ വാക്കുകളെ തള്ളി ജിഷ്ണുവിന്റെ അമ്മ; കൊലയാളികളെ പിടികൂടും വരെ സമരം ചെയ്യുമെന്ന് മാതാപിതാക്ക‌ൾ

''കൊലയാളികളെ പിടികൂടും വരെ സമരം'' - ജിഷ്ണുവിന്റെ മാതാപിതാക്കൾ സമരപ്പന്തലിലേക്ക്

തൃശൂർ| aparna shaji| Last Modified ഞായര്‍, 5 ഫെബ്രുവരി 2017 (09:58 IST)
പാമ്പാടി നെഹ്‌റു കോളേജില്‍ മാനേജ്‌മെന്റിന്റെ ക്രൂരതകൾ സഹിക്കാനാകാതെ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോ‌യിയുടെ മാതാപിതാക്കൾ സമരത്തിനിറങ്ങുന്നു. മകന്റെ കൊലപാതകത്തിന് കാരണക്കാരയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ജിഷ്ണുവിന്റെ അച്ഛനമ്മമാർ സമരം ചെയ്യാനൊരുങ്ങുന്നത്.

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ വീടിന് മുന്നിലാണ് ജിഷ്ണുവിന്റെ മാതാവും പിതാവും ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എല്ലാം ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് തുറന്ന കത്തിന് മറുപടി പോലും നല്‍കാത്ത മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി മാതാവ് രംഗത്തെത്തിയത്. തന്റെ മകനെ ശരിക്കും കൊല ചെയ്യുകയായിരുന്നു. ഇതുവരെ കേസെടുക്കാന്‍ പോലും ശ്രമിച്ചിട്ടില്ല. കൊലയാളികളെ പിടികൂടുംവരെ സമരം തുടരുമെന്നും ജിഷ്ണുവിന്റെ അമ്മ പറഞ്ഞു.
ആക്ഷന്‍ കൗണ്‍സിലിന്റെ സമരത്തിന് സിപിഐഎമ്മും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :