അഭിറാം മനോഹർ|
Last Modified ഞായര്‍, 2 ജൂണ്‍ 2024 (17:58 IST)
ലോകസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായി വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി തൃശൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ കെ മുരളീധരന്‍. ഇന്ത്യയില്‍ കഴിഞ്ഞ തവണത്തേത് പോലെ വലിയ ഭൂരിപക്ഷത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും കേരളത്തില്‍ ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഈ ഫലങ്ങള്‍ തള്ളികൊണ്ടാണ് മുരളീധരന്റെ പ്രതികരണം.
ഒന്നും കിട്ടാത്തവര്‍ക്ക് 48 മണിക്കൂര്‍ സന്തോഷിക്കാന്‍ പുതിയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സഹായിക്കുമെന്നാണ് കെ മുരളീധരന്റെ പരിഹാസം. എക്‌സിറ്റ് പോളില്‍ കര്‍ണാടകയില്‍ ബിജെപി ലഭിക്കുന്ന സീറ്റുകളുടെ എണ്ണം ശരിയല്ലെന്നും ഇത്തരത്തില്‍ പല സംസ്ഥാനങ്ങളിലെയും കണക്കുകള്‍ പെരുപ്പിച്ചതാണെന്നും കെ മുരളീധരന്‍ പറയുന്നു. കേരളത്തില്‍ 3 സീറ്റുകള്‍ ലഭിക്കുമെന്ന് കേട്ടപ്പോള്‍ ആറ്റിങ്ങലിലെ സ്ഥാനാര്‍ഥിയായ വി മുരളീധരന് പോലും ബോധക്ഷയം വന്നുകാണുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളുന്നതായും കെ മുരളീധരന്‍ വ്യക്തമാക്കി.