തിരുവനന്തപുരം|
സജിത്ത്|
Last Updated:
ബുധന്‍, 5 ഏപ്രില്‍ 2017 (16:35 IST)
ജിഷ്ണുപ്രണോയിയുടെ അമ്മയ്ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍. ജിഷ്ണുവിന്റെ ജന്മനാടായ വളയത്തും തിരുവനന്തപുരം ജില്ലയിലും ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറത്തേയും അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബത്തേയും പൊലീസ് തടഞ്ഞിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് ബന്ധുക്കളെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് വാനിലേക്ക് നീക്കുകയായിരുന്നു. ഏറെനേരം റോഡില്‍ കിടന്ന് പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ റോഡിലൂടെ വലിച്ചിഴച്ചായിരുന്നു പോലീസ് വാനിലേക്ക് കയറ്റിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.