മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉറപ്പുകള്‍ ഒന്നും ലഭിച്ചില്ലെന്ന് ഡോക്ടര്‍മാര്‍; മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് തുടരും

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടരും

Doctor's strike , junior doctors protect , കെ കെ ഷൈലജ , ജൂനിയര്‍ ഡോക്ടര്‍ , സമരം , പണിമുടക്ക്
തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 1 ജനുവരി 2018 (09:45 IST)
സ​​​ർ​​​ക്കാ​​​ർ മെഡിക്കല്‍ കോളെജുകളിലെ ജൂനിയര്‍ ഡോകടര്‍മാരുടെ പണിമുടക്ക് തുടരും. ഒപിയിലും വാർഡിലും ഡ്യൂട്ടിക്ക് കയറില്ലെന്ന് അറിയിച്ച ഡോക്ടർമാർ മെഡിക്കോസ് ജോയിന്‍റ് ആക്ഷൻ കൗൺസിൽ പിരിച്ചുവിടുകയും ചെയ്തു.

ആരോഗ്യമന്ത്രി കെ കെ ഷൈലജയുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. തുടര്‍ന്നാണ് സമരം തുടരുന്നതെന്ന് ഡോകര്‍മാര്‍ അറിയിച്ചു. ചര്‍ച്ചയെ തുടര്‍ന്ന് ഇന്നലെ സമരം ഒത്തുതീര്‍ന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. സ്ഥിര നിയമനങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി ബോണ്ട് വ്യവസ്ഥ ഒഴിവാക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം പിന്‍വലിക്കുക,
ആരോഗ്യവകുപ്പില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഉടന്‍ നികത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :