'എനിക്ക് അവനില്ലാതെ ജീവിക്കാൻ കഴിയില്ല'; കാമുകനെ വിട്ടു കിട്ടാൻ കാമുകിയുടെ വേറിട്ട സമരം

കാമുകന്റെ വീട്ടുപടിക്കൽ യുവതിയുടെ സമരം, യുവാവിനെ വീടിനുള്ളിൽ പൂട്ടിയിട്ട് മാതാപിതാക്കൾ - ഇത് വേറിട്ട സമരം

aparna| Last Modified വെള്ളി, 24 നവം‌ബര്‍ 2017 (10:22 IST)
പ്രണയത്തിനു കണ്ണും മൂക്കും ഇല്ലെന്ന് പറയുന്നത് വെറുതെയല്ല. അത്തരത്തിൽ ഒരു സംഭവമാണ് തെലുങ്കാനയിൽ നടന്നിരിക്കുന്നത്. കാമുകനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി കാമുകി കാമുകന്റെ വീട്ടു പടിക്കൽ സമരം ചെയ്യുകയാണ്. തെലുങ്കാനയിലെ ഭദ്രാദ്രി ജില്ലയിലെ സീതാംപേട്ട് എന്ന സ്ഥലത്താണ് സംഭവം.

ബോഡ രാജമ്മയെന്ന ഇരുപത്തിയേഴ് കാരിയാണ് കാമുകനായ വെങ്കിടേശ്വരലുവിനു വേണ്ടി സമരം ചെയ്യുന്നത്. ഏഴു വർഷമായി ഇരുവരും പ്രണയ‌ത്തിലാണ്. പഠിക്കുമ്പോൾ പരിചയപ്പെടുകയും പിന്നീട് ഈ സൗഹൃദം വളർന്ന് വലുതാവുകയുമായിരുന്നു. യുവാവ് തന്നെ വിവാഹം കഴിക്കാൻ വാക്കു തന്നിരുന്നു എന്നാണ് യുവതി പറയുന്നത്.

എന്നാൽ, ഇരുവരുടെയും പ്രണയത്തോട് യുവാവിന്റെ വീട്ടുകാർക്ക് എതിർപ്പാണ്. യുവാവിനെ തട്ടിക്കൊണ്ട് പോയി ഒളിവിൽ താമസിപ്പിച്ചിരിക്കുകയാണ്. ഇതോടെ കാമുകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യുവതി കാമുകന്റെ വീടിനു മുന്നിൽ സമരം ചെയ്യാൻ തീരുമാനിച്ചു. കാമുകനോടൊപ്പം, ഇപ്പോൾ വീട്ടുകാരും ഒളിവിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :