തൊടുപുഴ|
jibin|
Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (11:42 IST)
ഇടുക്കി എംപി ജോയ്സ് ജോര്‍ജിന്റെ നിരാഹാരസമരം ഒത്തു തീര്‍പ്പിലേക്ക്. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും, പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയം പരിഹരിക്കുന്നതിനായി തിരുവഞ്ചൂര്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവരുമായി സംസാരിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. നേര്യമംഗലത്തെ സമരവേദി പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശിക്കും.
അതേസമയം ജോയ്സ് ജോര്‍ജ് എംപിയുടെ ആരോഗ്യനില ഗുരുതരമായി വരുന്നുവെന്ന് അദ്ദേഹത്തെ പരിശേധിച്ച ഡേക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഈ പ്രശ്നത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുന്നവരെ നിരാഹാരസമരം തുടരുമെന്ന് എപി യും വ്യക്തമാക്കി.
ഇടുക്കി ജില്ലയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ആഹ്വാനം ചെയ്ത
ഹര്‍ത്താല്‍ തുടരുകയാണ്. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നില്ല. പലയിടത്തും വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. കടകളും തുറന്നിട്ടില്ല. വഴിയോര സമരവും തുടരുകയാണ്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മലയോര ഹൈവേയ്ക്കായി നിര്‍മിച്ച കലുങ്കുകള്‍ വനംവകുപ്പ് പൊളിച്ചതിനെ തുടര്‍ന്നാണ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.