Last Modified ബുധന്‍, 24 ഏപ്രില്‍ 2019 (08:17 IST)
ഇത്തവണ നടൻ ജോജു ജോർജ് വോട്ട് ചെയ്യാൻ എത്തിയത് അമേരിക്കയിൽ നിന്നായിരുന്നു. ഒരു സന്നിമയുടെ ലൊക്കേഷൻ കാണാനായിരുന്നു അമേരിക്കൻ യാത്ര. ഇന്നലെ പുലർച്ചെ അഞ്ചു മണിക്കാണ് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്.
രാവിലെ പത്തു മണിയോടെ വോട്ട് ചെയ്യാൻ കുഴൂർ ഗവണ്മെന്റ് സ്കൂളിൽ എത്തി. രാഷ്ട്രീയ പാർട്ടിക്കാരുടെ ബൂത്തിൽ ചെന്ന് വോട്ടർപട്ടിക പരിശോധിച്ചു. ക്രമനമ്പർ അറിയാനായിരുന്നു പരിശോധിച്ചത്. വോട്ടർ പട്ടിക രണ്ടു തവണ തിരഞ്ഞിട്ടും പേരു കണ്ടില്ല. ഇനി, പഴയ വീടിരിക്കുന്ന സ്ഥലത്താകും വോട്ടെന്നു കരുതി. അവിടെ ചെന്നും വോട്ടർ പട്ടിക പരിശോധിച്ചു. അവിടെയും വോട്ടില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാമെന്ന ജോജുവിന്റെ ആഗ്രഹം നടന്നില്ല. സിനിമയുടെ ലൊക്കേഷൻ കണ്ടെത്താൻ അമേരിക്കൻ യാത്ര പ്ലാൻ ചെയ്തപ്പോൾ മടങ്ങിവരവ് തെരഞ്ഞെടുപ്പ് ദിവസം പുലർച്ൿഹെ തന്നെ ആക്കിയതും വോട്ട് ചെയ്യാനുള്ള ആഗ്രഹം കൊണ്ടായിരുന്നു. പഴയ വീടിരിക്കുന്ന സ്ഥലത്തെ വോട്ട് പരിശോധനയിൽ അവിടെ താമസമില്ലെന്ന് ഉദ്യോഗസ്ഥർ കരുതിക്കാണും. പുതിയ വീടിരിക്കുന്ന സ്ഥലത്താണെങ്കിൽ വോട്ട് ചേർക്കുന്ന കാര്യം ചിന്തിച്ചതുമില്ല.