പുനലൂരിൽ കഞ്ചാവ് വേട്ട: 30 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

എ കെ ജെ അയ്യർ| Last Modified ശനി, 13 ജൂലൈ 2024 (12:13 IST)
കൊല്ലം: പുനലൂരിനടുത്തുള പിറവന്തൂരിൽ 30 കിലോ കഞ്ചാവുമായി 2 പേരെ അധികൃതർ പിടി കൂടി. വെട്ടിത്തിട്ട കുര്യോട്ടുമല സ്വദേശി അജിത് (24), ചെമ്മന്തൂർ സ്വദേശി ജെസിൽ (22) എന്നിവരാണ് കൊല്ലം റൂറൽ ഡാൻസാഫും പോലീസും ചേർന്നു നടത്തിയ പരിശോധനയിൽ പിടിയിലായത്.

ചെമ്മന്തൂരിലെ കുര്യോട്ടുമലയിലെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് മ റ്റൊരാളെ കൂടി പിടികൂടാനുണ്ട് എന്നാണ് വിവരം. കൊല്ലം റൂറൽ എസ്.പി കെ.എം. സാബു മാത്യു വിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് കഞ്ചാവ് വേട്ട നടത്തിയത്. ആന്ധ്രാ, ഒഡീസാ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വൻ തോതിൽ കഞ്ചാവ് എത്തിച്ച് ചില്ലറ കച്ചവടം നടത്തുകയാണ് പിടിയിലായവരുടെ രീതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :