ജിഷ വധം: ദ്വിഭാഷി കൂടുതല്‍ ഷൈന്‍ ചെയ്‌തതോടെ പണി തെറിച്ചു, വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പൊലീസ്

ജിഷയുമായി പ്രതി അമീറുല്‍ ഇസ്ലാം പ്രണയത്തിലായിരുന്നു എന്നാണ് ലിപ്റ്റണ്‍ ബിശ്വാസ് പറഞ്ഞത്

  ജിഷ വധക്കെസ് , ജിഷ , പൊലീസ് , അറസ്‌റ്റ് , ലിപ്സൻ ബിശ്വാസ്
കൊച്ചി| jibin| Last Updated: ചൊവ്വ, 21 ജൂണ്‍ 2016 (15:01 IST)
വധം അടക്കമുള്ള കേസുകളിൽ ദ്വിഭാഷിയായി പ്രവർത്തിച്ചിരുന്ന ലിപ്സൻ ബിശ്വാസിനെ പൊലീസ് ഒഴിവാക്കി. ജിഷ വധക്കേസിലെ മൊഴിയുടെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയ സാഹചര്യത്തിലാണ് ലിപ്സനെ ഒഴിവാക്കാൻ തീരുമാനിച്ചത്.

ലിപ്സൻ വിശ്വാസ് കഴിഞ്ഞ 15 വർഷങ്ങളായി പൊലീസിന്‍റെ ദ്വിഭാഷിയായി പ്രവർത്തിച്ചിരുന്ന ആളാണ്. ജിഷ വധക്കേസിലെ പ്രതി അമീറുലിനെ പൊലീസ് ചോദ്യം ചെയ്‌തപ്പോള്‍
ദ്വിഭാഷിയായി പ്രവര്‍ത്തിച്ചത് ഇദ്ദേഹമായിരുന്നു. പിന്നീട് ഇയാളെ മാധ്യമ പ്രവര്‍ത്തകര്‍ സമീപിച്ചപ്പൊള്‍ കേസിനെ സംബന്ധിച്ച കാര്യങ്ങള്‍ ലിപ്‌സണ്‍ പുറത്തു വിടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ലിപ്സനെ ഒഴിവാക്കാൻ പൊലീസ് തീരുമാനിച്ചത്.

ജിഷയുമായി പ്രതി അമീറുല്‍ ഇസ്ലാം പ്രണയത്തിലായിരുന്നു എന്നാണ് ലിപ്റ്റണ്‍ ബിശ്വാസ് പറഞ്ഞത്. ജിഷയ്‌ക്ക് പ്രതിയുമായി മുന്‍ പരിചയമുണ്ടായിരുന്നു. കുളിക്കടവില്‍ ഒളിഞ്ഞു നോക്കിയതിനെത്തുടര്‍ന്ന് ജിഷയുടെ അമ്മ രാജേശ്വരിയും മറ്റൊരാളും ചേര്‍ന്ന് അമീറുളിനെ തല്ലിയിരുന്നു. ഇതോടെയാണ് പ്രതിക്ക് ദേഷ്യമുണ്ടായതെന്നുമാണ് ദ്വിഭാഷി മാധ്യമങ്ങളോട് പറഞ്ഞത്.


പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധത്തിന് പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ല. അമീറുൽ ഇസ്‌ലാം കൊലക്കുറ്റം സമ്മതിച്ചിട്ടുണ്ട്. അഭിഭാഷകനെ ആവശ്യമാണെന്നും പ്രതി പറഞ്ഞുവെന്നും ലിപ്റ്റണ്‍ ബിശ്വാസ് വ്യക്തമാക്കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :