നവമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം, പൊലീസ്, പീഡനം, അറസ്റ്റ് thiruvananthapuram, police, rape, arrest
തിരുവനന്തപുരം| Last Modified ചൊവ്വ, 21 ജൂണ്‍ 2016 (14:30 IST)
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഠിനം‍കുളം മര്യനാട് പുതുവല്‍ വാര്‍ഡില്‍ ഷിജു ഹൌസില്‍ ഷിജോ എന്ന24 കാരനാണു പൊലീസ് അറസ്റ്റിലായത്.

പേട്ട സ്വദേശിയായ പെണ്‍കുട്ടിയെ മാസങ്ങള്‍ക്ക് മുമ്പ്
തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കിയത്. നവമാധ്യമങ്ങള്‍ വഴി പെണ്‍കുട്ടികളുമായി ചങ്ങാത്തത്തിലാവുകയും തുടര്‍ന്ന് ബന്ധം വശീകരിക്കലില്‍ കലാശിപ്പിച്ച് തട്ടിക്കൊണ്ടുപോകുകയുമായിരുന്നു ഇയാളുടെ രീതി. കുട്ടികളുടെ പണവും സ്വര്‍ണ്ണവും കവരുകയും ചെയ്യും.

പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് ഇയാള്‍ നാലഞ്ച് മാസമായി പോണ്ടിച്ചേരിയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. ഷാഡോ പൊലീസിന്‍റെ സഹായത്തോടെ ഇയാല്‍ ഗൂഡല്ലൂരിലെ മസിന ഗുഡിയില്‍ വച്ചാണ് പിടികൂടിയത്. ഇയാളുടെ രണ്ട് സഹോദരങ്ങള്‍ മാല മോഷണ കേസില്‍ മുമ്പ് പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :