മഹാരാഷ്ട്രയിലെ സൈനിക ആയുധശാലയിൽ തീപിടിത്തം; 17 പേർ കൊല്ലപ്പെട്ടു, പലരുടെയും നില ഗുരുതരം

ചെറിയ രീതിയിലുള്ള പൊട്ടിത്തെറി തുടരുകയാണ്

ആയുധശാലയിൽ തീപിടിത്തം , ജവാന്മാര്‍ കൊല്ലപ്പെട്ടു , പൊലീസ്
പുൽഗാവ് (മഹാരാഷ്ട്ര)| jibin| Last Modified ചൊവ്വ, 31 മെയ് 2016 (10:10 IST)
മഹാരാഷ്ട്രയിലെ പുൽഗാവിലുള്ള സൈനിക ആയുധശാലയിൽ വൻതീപിടിത്തം. 17 പേർ കൊല്ലപ്പെട്ടു. രണ്ട് ഓഫിസർമാരും 15 ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. നിരവധിപേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില അതീവഗുരുതരമാണ്.

അര്‍ധരാത്രി ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. ചെടിയ തീ പെട്ടെന്ന് പടരുകയും വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയുമായിരുന്നു. വലിയ തീ പിടുത്തം അണയ്‌ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ചെറിയ രീതിയിലുള്ള പൊട്ടിത്തെറി തുടരുകയാണ്. വന്‍ ആയുധശേഖരം സംഭരശാലയില്‍ ഉള്ളതിനാല്‍ വലിയ അപകടവും അധികൃതര്‍ മുന്നില്‍ കാണുന്നുണ്ട്. അതിനാല്‍ തീ അണയ്‌ക്കുക എന്ന വിഷമകരമാണ്. തീ അണയ്‌ക്കാന്‍ മണിക്കൂറുകള്‍ എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

സമീപത്തെ ഗ്രാമത്തിൽനിന്ന് ആയിരത്തോളം പേരെ ഒഴിപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി അധികാരികൾ അറിയിച്ചു. അതേസമയം, തീപിടിത്തത്തിന്റെ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :