കുത്തേറ്റിട്ടും ശക്തി കുറഞ്ഞില്ല, ശബ്ദം പുറത്തുവരാതിരിക്കാന്‍ ഷാള്‍ കഴുത്തില്‍ മുറുക്കി, നിലത്തു വീണ അവളെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു - ജിഷയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് അമീറുല്‍ വ്യക്തമാക്കി!

അമീറുലിനെ മാത്രം പ്രതിചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കുന്നു

jisha , rape , amirul islam , death , murder case , police ജിഷ , കൊലപാതകം , പെരുമ്പാവൂര്‍ , അമീറുല്‍ ഇസ്‌ലാം
പെരുമ്പാവൂര്‍/കൊച്ചി| jibin| Last Updated: തിങ്കള്‍, 1 ഓഗസ്റ്റ് 2016 (17:38 IST)

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷയുടെ കൊലപാതകത്തില്‍ അമീറുല്‍ ഇസ്ലാമിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കുന്നു. ഡിവൈ എസ് പി മാരായ സുദര്‍ശന്റെയും ശശിധരന്റെയും നേതൃത്വത്തില്‍ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ പെരുമ്പാവൂരിലെ ഓഫീസ് കേന്ദ്രീകരിച്ചാണ് കുറ്റപത്രം തയ്യാറാക്കല്‍ പുരോഗമിക്കുന്നത്.

ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ നിയമവിദഗ്ദരുടെ ഉപദേശങ്ങളും സ്വീകരിച്ചാണ് അമീറുലിനെ മാത്രം പ്രതിചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കുന്നത്. സംഭവ ദിവസം ജിഷയുടെ വീട്ടിലെത്തിയതുമുതല്‍ കൊലപാതകം നടത്തി തിരിച്ചുപോകും വരെയുള്ള ഒരു മണിക്കൂറോളം നീളുന്ന സംഭവങ്ങളെക്കുറിച്ച് അമീറുല്‍ നല്‍കിയ മൊഴിയെ ആധാരമാക്കിയാണ് കുറ്റപത്രം.

കുറ്റപത്രത്തിലെ പ്രസക്‍ത ഭാഗങ്ങള്‍:-

അമീറുലിന് ജിഷയോടുള്ള ലൈംഗികതാല്‍പ്പര്യമാണ് കൊലയിലേക്ക് നയിച്ചത്. സംഭവദിവസം വൈകിട്ട് അഞ്ചുമണിയോടെ ജിഷയുടെ വട്ടോളിപ്പടിയിലെ വീട്ടില്‍ എത്തുമ്പോള്‍ വാതില്‍ പൂട്ടിയിരുന്നില്ല. വാതിലിന് അടുത്തേക്ക് എത്തിയപ്പോള്‍ ജിഷ എന്നെ കാണുകയും പുറത്തേക്കുവന്ന് എന്നോടു കടന്നുപോകാന്‍ പറഞ്ഞ് ചെരുപ്പ് ഊരി മുഖത്തടിക്കുകയും ചെയ്‌തു.

അപ്രതീക്ഷിതമായി ജിഷയില്‍ നിന്നുണ്ടായ എതിര്‍പ്പില്‍ പകച്ച് വീട്ടുമുറ്റത്തു നിന്നും പുറത്തേക്ക് പോയെങ്കിലും ജിഷയെ അനുഭവിക്കണമെന്ന തോന്നല്‍ ശക്തമായി. തിരികെ വീട്ടില്‍ എത്തിയപ്പോള്‍ വീടിന്റെ വാതില്‍‌ക്കല്‍ ജിഷ നില്‍ക്കുകയായിരുന്നു. എനിക്ക് നേരെ വന്ന ജിഷയെ വീടിനുള്ളിലേക്ക് തള്ളിയിട്ടു. ഉള്ളിലേക്ക് കടന്നപ്പോള്‍ ചാടിയെഴുന്നേറ്റ ജിഷ എന്നെ ബലപ്രയോഗത്തിലൂടെ പുറത്താക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഞാന്‍ കാല്‍ കൊണ്ട് തുറന്നുകിടന്ന വാതില്‍ അടച്ചു.

ജിഷയെ കെട്ടിപ്പുണരാന്‍ ശ്രമിക്കുന്നതിനിടെയില്‍ കൈയില്‍ കടിച്ചു. ഈയവസരത്തില്‍ ഞാന്‍ അവളുടെ തോളിലും കടിച്ചു. കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജിഷയെ കുത്താന്‍ ശ്രമിച്ചുവെങ്കിലും ജിഷ കൈയില്‍ മുറുകെ പിടിച്ചിരുന്നതിനാല്‍ കത്തി കൊണ്ടുള്ള ആക്രമണങ്ങള്‍ക്ക് ശക്തിയുണ്ടായിരുന്നില്ല. ഇതിനിടെയില്‍ ജിഷയുടെ ചുരിദാറിന്റെ ബോട്ടല്‍ വലിച്ചഴിച്ചു. ഈ സമയം ശ്രദ്ധ മാറിയ ജിഷയുടെ മുതുകില്‍ കത്തി കുത്തിയിറക്കി.

കുത്തേറ്റിട്ടും ജിഷയ്‌ക്ക് ശക്തി കുറഞ്ഞിരുന്നില്ല. പിന്നീട് കഴുത്തില്‍ കത്തി കുത്തിയിറക്കി, ഇതോടെ ജിഷ അവശയായി തുടങ്ങി. ഈ സമയം കഴുത്തില്‍ ചുറ്റിയിരുന്ന ഷാള്‍ മുറുക്കി ഒച്ച പുറത്തുവരാതിരിക്കാനും ശ്രമിച്ചു. ഇതോടെ ജിഷയുടെ നിലതെറ്റി. അവള്‍ നിലത്തുവീണു. പിന്നെ മുന്നിലെ മുറിയിലെത്തി കതകിന്റെ ബോള്‍ട്ട് ഇട്ടു. ഈ സമയം വെള്ളമെടുക്കാനായിരിക്കണം അവള്‍ അടുക്കളയുടെ ഭാഗത്തേക്ക് നിരങ്ങി നീങ്ങി. പിന്നാലെയെത്തി ഞാന്‍ അവളെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്ന ശേഷം കൈയിലുണ്ടായിരുന്ന മദ്യം വായിലൊഴിച്ചുകൊടുത്തു. മദ്യം ജിഷ കുടിക്കുകയും ചെയ്‌തു.

നിലത്തു കിടന്ന ജിഷയുടെ അടുത്തെത്തി ഞാന്‍ ലൈംഗികബന്ധത്തിന് ഒരുങ്ങി. ഈ അവസരത്തിലും ജിഷയില്‍ നിന്ന് പ്രതിഷേധം നേരിടേണ്ടി വന്നു. ജിഷയുടെ കാല്‍ അകറ്റാന്‍ ശ്രമിച്ചുവെങ്കിലും നടക്കാതെ വന്നതോടെ ദേഷ്യത്തിലായ താന്‍ കത്തിയെടുത്ത് ജിഷയുടെ ജനനേന്ദ്രിയത്തില്‍ കുത്തുകയായിരുന്നു. പല തവണ കുത്തിയതോടെ മരണം സംഭവിക്കുമെന്ന് വ്യക്തമായിരുന്നു.

ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ നോക്കി നിന്നു. മരണം ഉറപ്പായതോടെ വീടിന്റെ മുന്‍വാതിലിന് സമീപം സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് ജനാലയിലൂടെ പുറത്തേക്ക് നോക്കി. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പായപ്പോള്‍ പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങി സ്ഥലംവിട്ടു.

അമിറുളിന്റെ മൊഴിയില്‍ പരാമര്‍ശിച്ചിട്ടുള്ള വിവരങ്ങളെല്ലാം സാഹചര്യത്തെളിവുകളുമായി പൊരുത്തപ്പെടുന്നതാണെന്ന് അന്വേഷക സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമിറുള്‍ ഇസ്ലാമിനെ മാത്രം പ്രതിചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :