പെരുമ്പാവൂർ|
aparna shaji|
Last Modified വ്യാഴം, 26 മെയ് 2016 (18:01 IST)
ജിഷ കൊലക്കേസിൽ വഴിത്തിരിവുണ്ടാക്കുന്ന കണ്ടെത്തലുകൾ. കൊല്ലപ്പെടുന്നതിന് മുൻപ് ജിഷയ്ക്ക് ലഹരി നൽകിയിരുന്നതായി രാസ പരിശോധനാ ഫലത്തിൽ കണ്ടെത്തി. ആന്തരാവയവങ്ങളുടെ രാസ പരിശോധനയിലാണ് ഭക്ഷണത്തില്‍ അസ്വഭാവിക വസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്.
ജിഷയ്ക്ക് ലഹരി നൽകിയതും കൊല ചെയ്തതും രണ്ട് പേരാകാമെന്ന സാധ്യതയിലാണ് പൊലീസ്.
അതോടൊപ്പം ജിഷയ്ക്ക് പരിചയമുള്ള ആരോ പാനിയത്തില്‍ ലഹരി കലര്‍ത്തി നല്‍കിയ ശേഷം കൊല നടത്തിയതാകാമെന്നാണ് പോലീസ് കരുതുന്നത്. കാക്കനാട് രാസപരിശോധന ലാബിന്റെ റിപ്പോര്‍ട്ടിലാണ് മരിക്കുന്നതിനു മുമ്പ് ജിഷയ്ക്ക് ലഹരി നല്‍കിയിരുന്നു എന്ന റിപ്പോര്‍ട്ടുള്ളത്.
ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം പിണറായി വിജയന്‍ നിയോഗിച്ചിരുന്നു. പുതിയ പരിശോധനാ ഫലങ്ങള്‍ പുതിയ അന്വേഷണ സംഘത്തിന് മുതല്‍ക്കൂട്ടാകും. ആന്തരീകാവയവങ്ങളിലെ ലഹരിയുടെ അളവ് സ്ഥിരീകരിക്കാൻ ഹൈദരാബാദ് ഫൊറെൻസിക് ലാബിലേക്ക് അയയ്ക്കും.