ജിഷ വധക്കേസ്: അമീറുൽ ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയത്, പൊലീസ് കെട്ടുകഥകൾ ചമയ്ക്കുന്നുവോ?

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കെട്ടുകഥകൾ ഉണ്ടാക്കുന്നുവെന്ന് ആരോപണം. പൊലീസിന്റെ വിശദീകരണങ്ങളിൽ വിശ്വാസം വരാതെ പൊതുജനം. ജിഷ വധക്കേസിൽ അമീറുലിനെ പ്രതിയായി പിടിച്ചുവെങ്കിലും കൊലപാതകത്തിന് മറ്റാർക്കെങ്കിലും പങ്ക് ഉണ്ടോ എന്ന സംശയവും പൊലീസിനുണ്

പെരുമ്പാവൂർ| aparna shaji| Last Modified ശനി, 18 ജൂണ്‍ 2016 (10:20 IST)
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കെട്ടുകഥകൾ ഉണ്ടാക്കുന്നുവെന്ന് ആരോപണം. പൊലീസിന്റെ വിശദീകരണങ്ങളിൽ വിശ്വാസം വരാതെ പൊതുജനം. വധക്കേസിൽ അമീറുലിനെ പ്രതിയായി പിടിച്ചുവെങ്കിലും കൊലപാതകത്തിന് മറ്റാർക്കെങ്കിലും പങ്ക് ഉണ്ടോ എന്ന സംശയവും പൊലീസിനുണ്ട്.

അറസ്റ്റിലായ സമയങ്ങളിൽ ചോദ്യം ചെയ്യലിൽ പ്രതി മൊഴികൾ മാറ്റിപ്പറഞ്ഞ സാഹചര്യത്തിലായിരുന്നു കുളിക്കടവിലെ കഥ പൊലീസ് പുറത്തുവിട്ടത്. എന്നാൽ അത്തരമൊരു സംഭവം പ്രദേശങ്ങളിൽ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ തന്നെ വ്യക്തമാക്കിയ സമയത്താണ് കെട്ടുക്കഥയാണെന്ന് തിരിച്ചറിയുന്നത്.

കൊലപാതകത്തിന് പിന്നിൽ മറ്റ് മൂന്ന് പേർ കൂടി ഉണ്ടായിരുന്നുവെന്ന് ആദ്യം മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന സംശയം പൊലീസിന് ഉണ്ടായത്. കൊലപാതകം നടത്താനുണ്ടായ കാരണം ഇപ്പോഴും പൊലീസിന് വ്യക്തമായിട്ടില്ല. അതിനാൽ തന്നെ കെട്ടുകഥകൾ ഇനിയുമുണ്ടാകുമോ എന്ന സംശയത്തിലാണ് പൊതുജനം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :