ജിഷ വധക്കേസ്: രേഖകളുടെ പരിശോധന പൂര്‍ത്തിയായില്ല; പ്രതി അമീറുലിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും

ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്‌ലാം സമർപ്പിച്ച ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും.

kochi, jisha murdercase, amirul inslam, perumbavur കൊച്ചി, ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാം, പെരുമ്പാവൂര്‍
കൊച്ചി| സജിത്ത്| Last Updated: ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (12:01 IST)
ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്‌ലാം സമർപ്പിച്ച ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതേസമയം ജിഷ വധക്കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പരിശോധന ഇന്നും തുടരും. സാക്ഷിമൊഴികള്‍, തൊണ്ടിമുതലുകള്‍, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ എന്നിവ അടങ്ങിയ 1300ഓളം പേജ് വരുന്ന കുറ്റപത്രമാണ് കോടതി ഇന്നലെ പരിശോധിച്ചത്. വൈകുന്നേരവും പരിശോധന പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍കുമാര്‍ കുറ്റപത്രം പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ കെ.ഉണ്ണികൃഷ്ണനാണ് ഹാജരാകുന്നത്. അസം സ്വദേശിയും പെരുമ്പാവൂരിലെ തൊഴിലാളിയുമായ അമീറുല്‍ ഇസ്ലാമിനെ (23) മാത്രം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനുള്ള നീക്കങ്ങളും തുടങ്ങി. കുറ്റപത്രം നല്‍കിയ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തന്നെയായിരിക്കും വിചാരണ നടത്തുക. പ്രതിക്കെതിരെ ദലിത് പീഡന നിരോധ നിയമപ്രകാരവും കേസുള്ളതിനാല്‍ ഇത്തരം കേസുകള്‍ പരിഗണിക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് മാത്രമേ കഴിയുകയുള്ളൂ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :