അനുബന്ധ വാര്‍ത്തകള്‍
- നടിയുടെ പരാതിയിൽ വാസ്തവമുണ്ട്: ദിലീപിനെതിരെ ഇടവേള ബാബു
- കാസര്‍ഗോഡ് നിന്നും കാണാതായവര്‍ യെമനില്‍; മതപഠനത്തിന് എത്തിയതാണെന്ന് വിശദീകരണം
- കല്യാണം ക്ഷണിക്കാനെന്ന വ്യാജേനെ വീട്ടിലെത്തിയ സംഘം യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു - സംഭവം തിരുവനന്തപുരത്ത്
- ജെസ്‌നയുടെ തിരോധാനം: അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി - സഹോദരൻ നൽകിയ ഹേബിയസ് കോർപസ് ഹർജി തള്ളി
- വിവാദങ്ങള്‍ സര്‍ക്കാരിനെ ദോഷകരമായി ബാധിച്ചു, പൊലീസ് ജനാധിപത്യ ബോധത്തോടെ പ്രവർത്തിക്കണം; പൊലീസിന് താക്കീതുമായി മുഖ്യമന്ത്രി
ജെസ്‌നയുടെ തിരോധാനം; ഇരുട്ടിൽതപ്പി പൊലീസ്, നൂറ് ദിവസം പിന്നിടുമ്പോഴും വിവരങ്ങളൊന്നുമില്ല
ജെസ്‌നയുടെ തിരോധാനം; നൂറ് ദിവസം പിന്നിടുമ്പോഴും വിവരങ്ങളൊന്നുമില്ല
പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) കാണാതായിട്ട് നൂറ് ദിവസം. മാർച്ച് 22-ന് രാവിലെ 9.30-ന് വീട്ടിൽ നിന്നു മുണ്ടക്കയത്തേക്കു പോയ ജെസ്നയെയാണ് കാണാതായത്. കാഞ്ഞിരപ്പള്ളിയിൽ ബിരുദ വിദ്യാർത്ഥിനിയായ ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകൾ ഏറെയാണ്.
തിരോധാനത്തിന് പിന്നിൽ ജെസ്‌നയുടെ പിതാവാണെന്ന ആരോപണങ്ങളും ഇതിനിടയ്‌ക്ക് പ്രചരിച്ചിരുന്നു. ഇത്തരമൊരു സംശയത്തിലേക്ക് വിരൽ ചൂണ്ടിയത് ജെസ്‌നയുടെ വീട്ടിൽ നിന്ന് ലഭിച്ച രക്തക്കറ പുരണ്ട വസ്‌ത്രമായിരുന്നു. ഇതിന് പിന്നാലെ പിതാവിനെയും കുടുംബക്കാരെയും പൊലീസ് ചോദ്യം ചെയ്യുകയും ചെയ്‌തു.
ജസ്ന ആരുടെയോ തടങ്കലിലാണെന്നാണ് കുടുംബക്കാർ ഇപ്പോഴും വിശ്വസിക്കുന്നത്. മകളുടെ തിരിച്ച് വരവ് കാത്ത് അച്ഛനും മറ്റ് കുടുംബാംഗങ്ങളും കഴിയുകയാണ്. ഇതിനിടയില്‍ ജസ്നയെ പലയിടങ്ങളിലായി കണ്ടെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതും കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നു.